Flash News:

വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ SSLC പരീക്ഷ മാര്‍ച്ച് 31 മുതല്‍...........

Sunday, October 3, 2021

 

ഏക് ഭാരത് ശ്രേഷ്ഠഭാരത് പദ്ധതിയിൽ ഓൺലൈൻ പ്ലാറ്റ്ഫോം വഴി സാംസ്കാരിക വിനിമയ പരിപാടി നടത്തുന്നതിനായി ഒറ്റപ്പാലം BRC പരിധിയിലെ കുട്ടികളെ തയ്യാറാക്കുന്നത് സംബന്ധിച്ച്

 

ഏക് ഭാരത് ശ്രേഷ്ഠഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെയും ഹിമാചൽ പ്രദേശിലേയും കുട്ടികളെ ഉൾപ്പെടുത്തി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഒക്ടോബർമാസ ത്തിൽ ഒരു സാംസ്കാരികവിനിമയ പരിപാടി നടത്താൻ തീരുമാനിച്ചിട്ടുണ്ട് പ്രസ്തുത പരിപാടിയിലേയ്ക്ക് ബി ആർസിയിൽ നിന്ന് 3 മുതൽ 5 മിനിറ്റ്‌ദൈർഘ്യമുള്ള അവതരണങ്ങൾ ക്ഷണിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾക്കായി (7 മുതൽ 12 വരെ ക്ലാസ്സു കളിലെ പഠിതാക്കളെ ഉൾപ്പെടുത്തി ) വിദ്യാലയങ്ങളിൽ നിന്നും അവതരണങ്ങൾ ക്ഷണിക്കുന്നു.

 

വള്ളുവനാട്ടിലെ തനതു പ്രാദേശിക ഉത്സവങ്ങൾ/ ( eg:- പൂരങ്ങൾ), കലാരൂപങ്ങൾ, കാർഷികരീതികൾ ഇവയിൽ ഏതെങ്കിലും ഒന്ന് ഉൾപ്പെടുന്ന വീഡിയോകളും (സാംസ്കാരിക ചരിത്രവും , പിന്നണി മുന്നണി ,പ്രവർത്തനം , അനുഷ്ടാനം) അവയുടെ വിവരണങ്ങളും അടങ്ങുന്നതാകണം വീഡിയോ അവതരണങ്ങൾ . അവതരണങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ കുട്ടികൾ തന്നെ നടത്തണം. 7 മുതൽ 12 വരെ ക്ലാസ്സുകളിലെകുട്ടി കളെ ഉൾപ്പെടുത്താം. ഓരോ വിദ്യാലയത്തിൽ നിന്നും 6 - 10 - 2021 നകം BRC ക്ക് നൽകണംഅവതരണങ്ങളിൽ തിര ഞ്ഞെടുത്തവ ജില്ലയിലേക്കും, അവിടുന്ന് സംസ്ഥാനതലത്തിലേയ്ക്കും അയക്കുന്നതാണ്.

 

നിർദ്ദേശം..

വീഡിയോ അവതരണങ്ങൾ അതാത് പ്രദേശത്ത് സ്വാഭാവികമായി ചിത്രീകരിച്ചതാവണം. വീഡിയോകൾ 6 - 10-20 21 ന് 5 മണിയ്ക്ക് മുമ്പ് BRC യിൽ എത്തിയ്ക്കണം




 

തളിര് സ്‌കോളര്‍ഷിപ്പ് 2021-22 - രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ 31 വരെ നീട്ടി

 

കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് 2021-22 പദ്ധതിയുടെ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 31 വരെ നീട്ടി. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റുവഴി ഓണ്‍ലൈനായിട്ടാണ് രജിസ്ട്രേഷന്‍. 200രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും ഒരു വര്‍ഷത്തെ തളിര് മാസിക സൗജന്യമായി ലഭിക്കും. ജൂനിയര്‍ (5,6,7 ക്ലാസുകള്‍), സീനിയര്‍ (8,9,10 ക്ലാസുകള്‍) വിഭാഗങ്ങളിലായാണ് പരീക്ഷ നടക്കുക. പൊതുവിജ്ഞാനം, ആനുകാലികം, ബാലസാഹിത്യം, സ്‌കൂള്‍ സിലബസ്സുമായി ബന്ധപ്പെട്ട സാഹിത്യം, ചരിത്രം, തളിര് മാസിക എന്നിവയെ ആസ്പദമാക്കിയാണ് പരീക്ഷ. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പരീക്ഷ നടക്കും. 2022 ജനുവരി മാസത്തിലാവും ജില്ലാതല പരീക്ഷ. ജില്ലാതല മത്സരവിജയികള്‍ക്ക് ഓരോ ജില്ലയിലും 60 കുട്ടികള്‍ക്ക് 1000രൂപയുടെ സ്‌കോളര്‍ഷിപ്പും 100 കുട്ടികള്‍ക്ക് 500രൂപയുടെ സ്‌കോളര്‍ഷിപ്പും ലഭ്യമാവും. കേരളത്തിലൊട്ടാകെ 2500ഓളം കുട്ടികള്‍ക്കായി 16ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുകളാണ് വിതരണം ചെയ്യുക. സംസ്ഥാനതലത്തില്‍ ഇരു വിഭാഗത്തിലും ആദ്യമെത്തുന്ന മൂന്നു സ്ഥാനക്കാര്‍ക്ക് 10000, 5000, 3000 രൂപയുടെ സ്‌കോളര്‍ഷിപ്പുകളും നല്‍കും. ഒക്ടോബർ 31 വരെ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരത്തിന് 8547971483, 0471-2333790, scholarship@ksicl.org


  കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്