Flash News:

വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍ SSLC പരീക്ഷ മാര്‍ച്ച് 31 മുതല്‍...........

Tuesday, January 18, 2022

 

2022 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു  സര്‍ക്കുലര്‍ ചുവടെ എസ് എസ് എൽ സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു.

2022 മാർച്ച്‌ 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ് എസ് എൽ സി പരീക്ഷ. മാർച്ച്‌ 30 മുതൽ ഏപ്രിൽ 22 വരെ പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ നടക്കും. എസ് എസ് എൽ സി മോഡൽ പരീക്ഷ മാർച്ച്‌ 21 മുതൽ 25 വരെ നടക്കും. മാർച്ച്‌ 16 മുതൽ മാർച്ച്‌ 21 വരെയാണ് പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ.

എസ് എസ് എൽ സി - ഐ ടി പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച്‌ 10 മുതൽ 19 വരെ നടക്കും. പ്ലസ് ടു പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 21 ന് തുടങ്ങി മാർച്ച്‌ 15 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച്‌ 15 ന് അവസാനിക്കും.

 

SSLC 2022 :NOTIFICATION :TIME TABLE FOCUS AREA

HIGHER SECONDARY 2022 :NOTIFICATION FOCUS AREA

VHSE :FOCUS AREA

 


JRC C Level കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തുന്നു. ക്ലാസ്സ് നയിക്കുന്നത് വുമൺ എക്സൈസ് ഓഫീസർ ശ്രീമതി സ്മിത സുരേഷ് .

  കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്