ടാലന്റ് ലാബിന്റെ ഭാഗമായി വാദ്യകലാ പഠനം ആരംഭിച്ചു.ചെണ്ട,എടക്ക,അഷ്ടപദി എന്നീ കലകളാണ് അഭ്യസിപ്പിക്കുന്നത്.പ്രസിദ്ധ അഷ്ടപദികലാകാരന്‍ രാകേഷ് കമ്മത്ത് ക്സാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.ക്ലാസ്സുകളുടെ ഒൗദ്യോഗിക ഉദ്ഘാടനം 17/07/18 ന് പത്മശ്രീ പി.കെ നാരായണന്‍ നമ്പ്യാര്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി രാധ അദ്ധ്യക്ഷതവഹിച്ചു.
മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലത്ത് 1916 ല്‍ പഴേടത്തു മനക്കല് ശങ്കരന് നമ്പൂതിരിപ്പാട് ബാലകോല്ലാസിനി സംസ്കൃത പാഠശാല എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം 1956 ല്‍ ശ്രീ ശങ്കരാ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്ന പേരിലേക്ക് മാറ്റി.2010 ആഗസറ്റ് മാസത്തില്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു.





