കുട്ടികളുടെ സമഗ്രമായ പുരോഗതിക്ക് ഉതകുന്ന പഠനപ്രവര്‍ത്തനങ്ങള്‍ക്കാണ് വിദ്യാഭ്യാസത്തില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.ആഹ്ളാദകരമായ പഠനത്തിന് വഴിയൊരുക്കുന്ന സങ്കേതമാണ് തീയ്യറ്റര്‍.ബുദ്ധിയുടെ എല്ലാ മേഖലകളെയും വളര്‍ത്തിയെടുക്കാന്‍ തീയ്യറ്ററിന് സാധിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.പാലക്കാട് ജില്ലാ പഞ്ചായത്ത് , ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി “Class Room Theatre-Theatre in Education” എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു.പത്താം ക്ളാസ്സിലെ വിദ്യാര്‍ത്ഥികളുടെ ഓരോവിഷയത്തിലുമുള്ള അടിസ്ഥാന ധാരണകള്‍ ഉറപ്പിക്കുക,പഠനാഭിമുഖ്യം വളര്‍ത്തുക,ആഹ്ളാദകരമായ ക്ളാസ്സ് റൂം പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചെടുക്കുക എന്നിവയാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 04/06/2011 ശനിയാഴ്ച്ച രാവിലെ പത്തു മണിക്ക് ലക്കിടി ശ്രീ ശങ്കരാ ഓറിയന്റല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ തുടക്കം കുറിച്ചു.രണ്ടു സെഷനുകളിലായി സാമൂഹിക ശാസ്ത്രം,രസതന്ത്രം എന്നിവയുടെ ശില്‍പ്പശാല വിദഗ്ധ അദ്ധ്യാപകരുടെയും,നാടക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടന്നു. ശില്‍പ്പശാലക്ക് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ നരിപ്പറ്റ രാജു നേതൃത്വം നല്‍കി.
രസികപ്രിയ
മഹാകവി കുഞ്ചന്‍ നന്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലത്ത് 1916 ല്‍ പഴേടത്തു മനക്കല് ശങ്കരന് നന്പൂതിരിപ്പാട് ബാലകോല്ലാസിനി സംസ്കൃത പാഠശാല എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം 1956 ല്‍ ശ്രീ ശങ്കരാ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്ന പേരിലേക്ക് മാറ്റി.2010 ആഗസറ്റ് മാസത്തില്‍ ഹയറ് സെക്കനററി ആരംഭിച്ചു.
സസ്നേഹം സഹപ്റവറ്‍ത്തകക്ക്
സീമാതിരിക്തഗുണശോഭയെഴുന്ന സാക്ഷാല്‍
ശ്റീമാനവേദനിലയം ഹരിരാജഹര്‍മ്യം
ശ്രീവൈഷ്ണവീനടനരംഗമതായി മാറാന്‍
ശ്രീശംകരാച്യുതവിധീന്ദ്രമുഖര്‍ തുണയ്ക
മറുപുറം
ഗ്രുഹനാഥ (സീമ)
ഗ്റുഹനാഥന്‍ (ഹരി)
പുത്രി (വൈഷ്ണവി)
ശ്റീമാനവേദനിലയം ഹരിരാജഹര്‍മ്യം
ശ്രീവൈഷ്ണവീനടനരംഗമതായി മാറാന്‍
ശ്രീശംകരാച്യുതവിധീന്ദ്രമുഖര്‍ തുണയ്ക
മറുപുറം
ഗ്രുഹനാഥ (സീമ)
ഗ്റുഹനാഥന്‍ (ഹരി)
പുത്രി (വൈഷ്ണവി)
ഉത്സവഗീതം
കേരളമാതേ കൈരളീ നിന്റെ കേരകേദാര നികേതനത്തില്‍
സ്വരലയ സുന്ദര ഗീതങ്ങള്‍ പാടി സുരകന്യമാര്‍ വന്നു കളിയാടി
(കേരളമാതേകൈരളീ...........)
ചിങ്ങമാസ തിരുവോണപ്പുലരിയില്‍ മാവേലിമന്നന്‍ വിരുന്നുവന്നു
പൂക്കളമിട്ടു പൊന്‍പൂത്താലിചാര്‍ത്തി പൂവടപൂജിച്ചു പൂവിളിച്ചു
കൈകൊട്ടി കളിയുടെ കളമൊഴിഗാനം കളരികളില്‍ നല്ലരണമേളനം
മലയാളമക്കള്‍തന്‍ ഹ്യദയങ്ങളില്‍ മന്നന്‍ പുളകങ്ങള്‍ ചാര്‍ത്തിമതിമയങ്ങി
(കേരളമാതേകൈരളീ........)
മഞ്ഞിന്‍ മണികളണിഞ്ഞു തിരുവാതിരപുലരി ഉണര്‍ന്നു
കുളികഴിഞ്ഞു അളിവേണികള്‍കരളില്‍ കുളിരണിഞ്ഞു വേഷമണിഞ്ഞൊരുങ്ങി
കാമദേവനെ പൂജിച്ചുവ്രതവുമായ് മാംഗല്യഗീതങ്ങള്‍പാടി
പാതിരാപൂചൂടി ഊഞ്ഞാലാടി ധനുമാസമഹോല്‍സവം കൊണ്ടാടി
(കേരളമാതേകൈരളീ.........)
കനകസരസ്സില്‍ ആറാടി കണികൊന്നമരങ്ങള്‍ ചാഞ്ചാടി
കണ്ണാടിതാംബൂല മംഗളദീപവും കണികണ്ടു പുതുപണം കൈനീട്ടംവാങ്ങി
ഉല്‍സുകരായ് മോദമാനസരായൊരു വല്‍സരശുഭ ഫലസങ്കല്‍പമായി
കൈരളീ കേരളക്ഷേത്രോല്‍സവങ്ങളില്‍ കൈവിളക്കേന്തി കളിച്ചുല്ലസിച്ചു
(കേരളമാതേകൈരളീ............)
പഴമയുടെ കേരളം
പരശുവിന്റെ മഴുമുനയാല്‍ രൂപം കൊണ്ട കേരളം
കേരളം, എന്റെ കേരളം
ചേരരാജന്‍ വാഴ്നുവന്ന പുണ്യഭൂമി കേരളം ,കേരളം
എന്റെ കേരളം
മരതകത്തിന്‍ പട്ടുടുത്ത് ഉയര്‍ന്ന്നിന്ന കേരളം
കേരളം , എന്റെ കേരളം
സത്യവും ധര്‍മ്മവും വാണുവന്നകേരളം ,കേരളം
എന്റെ കേരളം
സത്യ ത്തിന്‍ വിത്തുവിതച്ച ധര്‍മ്മഭൂമി കേരളം
പച്ചപ്പിന്‍ ഞാറ് നട്ട ഐക്യ ത്തിന്‍കേരളം
പെരിയാര്‍,ഭാരതപ്പുഴതന്‍ ഉറവിടമാം
കേരളം, കേരളം എന്റെ കേരളം
അനിരുദ്ധന്‍
10A
ഹയറ് സെക്കനററി കോഴ്സ് ഉദ്ഘാടനം
പുതിയതായി അനുവദിച്ച ഹയറ് സെക്കനററി കോഴ്സിനറേ ഉദ്ഘാടനം 13/08/2010 വെള്ളിയാഴ്ച രാവിലെ 10.30ന്‍ ബഹുമാനപ്പെട്ട ഒറ്റപ്പാലം എം.എല്‍.എ.ശ്രീ എം ഹംസ നിറ്വ്വഹിച്ചു.ലക്കിടി പേരൂറ് പഞ്ചായത്ത് പ്രസിഡനറ് ശ്രീമതി പാറ്വ്വതി അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ശ്രീ ടി.കെ.നാരായണദാസ് മുഖ്യ അതിഥിയായിരുന്നു.
കൂനിന്മേല് കുരു
ഭൌതിക സാഹചര്യങ്ങള്‍ ഒന്നും തന്നെ ഇല്ലെങ്കിലും അദ്ധ്യാപകര്‍ ഇല്ലെങ്കിലും ഇതാ നിങ്ങള്‍ക്കും അനുവദിച്ചിരിക്കുന്നു "ഒരു പ്ലുസ്ടു ".സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരല്ലേ, എല്ലാ അധികച്ചുമതലകളും അനുസരിക്കാന്‍് ബാധ്യതപ്പെട്ടവര്‍.. വിവരങ്ങള്‍ രേഖപ്പെടുത്തല്‍ ,പരിശോധിക്കല്‍,അങ്ങനെ എന്തെല്ലാം .എന്നിരുന്നാലും പ്രതീക്ഷിക്കാം ഒരു നല്ല നാളേക്കായി.
കൂനും കുരുവും ഒക്കെ മാറി ഈ വിദ്യാലയത്തിനും ഒരു പൊന്‍ തൂവല്‍ തലയില്‍ ചൂടാമല്ലോ?
പേരിന്റെ വലതുവശത്ത് ഒരു" എസ്" കൂടി ചേര്‍ക്കാമല്ലോ?
മറുപുറം
"മഴയെല്ലാം പോയപ്പോള്‍ മാനം തെളിഞ്ഞപ്പോള്‍
മലയന്റെ മാടത്ത പാട്ടു പാടി"
മൂളാന്‍ സുഖകരമായ വരികള്‍് അല്ലെ ?
കൂനും കുരുവും ഒക്കെ മാറി ഈ വിദ്യാലയത്തിനും ഒരു പൊന്‍ തൂവല്‍ തലയില്‍ ചൂടാമല്ലോ?
പേരിന്റെ വലതുവശത്ത് ഒരു" എസ്" കൂടി ചേര്‍ക്കാമല്ലോ?
മറുപുറം
"മഴയെല്ലാം പോയപ്പോള്‍ മാനം തെളിഞ്ഞപ്പോള്‍
മലയന്റെ മാടത്ത പാട്ടു പാടി"
മൂളാന്‍ സുഖകരമായ വരികള്‍് അല്ലെ ?
Labels:
school
Subscribe to:
Posts (Atom)
Educational sites
- http://sasthraveedhi.blogspot.com
- http://aknsciencebooks.blogspot.com
- http://aknscience.blogspot.com
- http://www.kurinjionline.blogspot.com
- http://www.sujanika.blogspot.com
- Sanskrit magazine
- http://oscar.iitb.ac.in
- www.eia.doe.gov
- Endangered species( photos)
- Endangered Primates
- http://www.redlist.org/
- Mathsblog
- http://ml.wikipedia.org
- http://learn.genetics.utah.edu
- http://www.webelements.com
- http://www.periodicvideos.com
- http://www.sciencenews.org
- http://www.sciencedaily.com
- http://www.firstinscience.com
- http://www.nature.com
