വര്‍ഷം തോറും ഭംഗിയായി നടത്താറുള്ള എസ്.എസ്.എല്‍.സി . ഐ .ടി .practical പരീക്ഷ സമാഗതമാ
യി.ഈ തവണ ഡ്യൂട്ടി വന്നപ്പോള്‍ 8 km നുള്ളില്‍ തന്നെ ഡ്യൂട്ടി തരുവാന്‍ പ്രത്യേകം നിഷ്കര്‍ഷിച്ചിരിക്കുന്നു അധികാരികള്‍.(ഡി .എ നിഷേധിക്കണമെങ്കില്‍ വേറെ മാര്‍ഗ്ഗമൊന്നുമില്ലല്ലോ) നിയോഗിക്കപ്പെട്ട വിദ്യാലയത്തിലെത്തി പരീക്ഷ തുടങ്ങി. പ്രസന്റേഷനും ജിമ്പും ഒക്കെ "റൈറ്ററില്‍" ഭംഗിയായി ചെയ്യുന്ന പല വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു .നല്ല നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെയും കാണാനായി. പരീക്ഷ തുടങ്ങി പിറ്റെദിവസം രാവിലെ, കുട്ടികള്‍ക്ക് മാര്‍ക്ക് കുറഞ്ഞതില്‍ ഹെഡ് മാസ്റററുടെ പരാതി.(60% മാര്‍ക്ക് അത്ര കുറഞ്ഞ മാര്‍ക്കാണോ?)അവസാനദിവസത്തെ പരീക്ഷ തുടങ്ങി. ഒരു വിദ്യാര്‍ത്ഥി ഹാജരില്ല. ഹെഡ് മാസ്റററെ വിവരം അറിയിച്ചു.ക്ലാസ്സ് ടീച്ചര്‍ വന്നു.പിന്നെ തുടര്‍ച്ചയായി ഫോണ്‍ വിളികള്‍.അവസാനം കുട്ടിയെ തേടി ടീച്ചറും മറ്റു രണ്ടു കുട്ടികളും പുറപ്പെട്ടു.നീണ്ട ഇടവേളക്ക് ശേഷം 2 മണിയോടെ അവര്‍ തിരിച്ചെത്തി.കുട്ടിയെ കണ്ടെത്തിയ സന്തോഷത്തിലാണ് ക്ലാസ്സ് ടീച്ചര്‍ .അവന് ഒരേ ഒരു ഡിമാന്‍ഡ് മാത്രം.ദൂരെ ഒരു സ്ഥലത്ത് ശിങ്കാരി മേളം ഏറ്റിട്ടുണ്ട്.അതിനു ഉടനെ അവിടെ എത്തണം.അതിന്റെ പരിശീലനമായിരുന്നു ഇതുവരെ.ഏതായാലും അവന്റെ പരീക്ഷ കൂടി നടത്തി പരിപാടിക്കു വിജയാശംസയും നേര്‍ന്ന് ഈ വര്‍ഷത്തെ പരീക്ഷാ മാമാങ്കം ശുഭമായി പര്യവസാനിപ്പിച്ചു.
(മറുപുറം)
8,9 ക്ലാസ്സുകളിലെ പരീക്ഷ.ഇടുങ്ങിയ മുറി.ഒരു മുറിയില്‍ 50-ഓളം കുട്ടികള്‍ പരീക്ഷ എഴുതുന്നു.നിന്ന് തിരിയാന്‍ സ്ഥലമില്ല.പുറത്ത് 40 ഡിഗ്രിക്ക് മുകളില്‍ ചൂട്.കുട്ടികളും ടീച്ചറും ഒരുപോലെ വിയര്‍ത്തൊലിക്കുന്നു.വിങ്ങലും ശ്വാസമ്മുട്ടലും...................2.5 മണിക്കൂര്‍ ഇവിടെയും പരീക്ഷണം!