തിരികെ സ്കൂളിലേക്ക്
രക്ഷിതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
1.കുട്ടികളെ സ്കൂളിലേക്കയക്കുന്ന എല്ലാ രക്ഷിതാക്കളും സമ്മതപത്രം ഒപ്പിട്ട് നല്‍കേണ്ടതാണ്.
2.നവംബര്‍ 15ാം തീയ്യതി വരെ ഉച്ച വരെ മാത്രമേ ക്ലാസ്സുകള്‍ ഉണ്ടായിരിക്കുകയുള്ളൂ.അതിന് ശേഷം ഗവ.നിര്‍ദ്ദേശമനുസരിച്ച് ക്ലാസ്സുകള്‍ ക്രമീകരിക്കുന്നതാണ്.
3.5,6,7,10 എന്നീ ക്ലാസ്സുകളാണ് നവംബര്‍ 1ാം തീയ്യതി ആരംഭിക്കുന്നത്.8,9 ക്ലാസ്സുകള്‍ നവംബര്‍ 15ാം തീയ്യതി മുതലേ തുടങ്ങുകയുള്ളളൂ.
4.കുട്ടികളെ ബാച്ചാക്കി തിരിച്ചാണ് ക്ലാസ്സുകള്‍ നടത്തുന്നത്.ആദ്യത്തെ മൂന്നു ദിവസം(തിങ്കള്‍,ചൊവ്വ,ബുധന്‍) ഒരു ബാച്ചും,അടുത്ത മൂന്നു ദിവസം (വ്യാഴം,വെള്ളി,ശനി) വേറൊരു ബാച്ചും എന്ന നിലക്കാണ് ക്രമീകരണം.ഒരു കുട്ടി ആഴ്ചയില്‍ മൂന്നു ദിവസം സ്കൂളില്‍ എത്തിയാല്‍ മതി.ബാച്ചിനെ കുറിച്ചുള്ള വിവരങ്ങള്‍ ക്ലാസ്സ് ടീച്ചേഴ്സ് നല്‍കുന്നതാണ്
5.ഹാജര്‍ നിര്‍ബന്ധമല്ല.
6.യൂണിഫോമും നിര്‍ബന്ധമല്ല.എന്നാല്‍ യൂണിഫോം ഉള്ളവര്‍ ഇട്ടാല്‍ നല്ലതാണ്.യൂണിഫോമിലല്ല വരുന്നതെങ്കില്‍ സ്കൂളിലേക്ക് അനുയോജ്യമായ വേഷം ഇടാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
7.പനി,ചുമ,കഫക്കെട്ട്, തുടങ്ങി ഏതെങ്കിലും രോഗലക്ഷണമുള്ളവരെ സ്കൂളിലേക്ക് പറഞ്ഞയക്കരുത്.
8.വീട്ടില്‍ ആര്‍ക്കെങ്കിലും കൊറോണ രോഗം ഉണ്ടെങ്കിലും,ആരെങ്കിലും ക്വാറന്റൈനില്‍ ഉണ്ടെങ്കിലും കുട്ടികളെ പറഞ്ഞയക്കരുത്.
9.വീട്ടില്‍ ആര്‍ക്കെങ്കിലും ഗുരുതര രോഗം ഉണ്ടെങ്കില്‍ ആ വിവരം ക്ലാസ്സ് ടീച്ചറെ അറിയിക്കേണ്ടതാണ്.
10.സാധ്യമെങ്കില്‍ കുട്ടികളെ രക്ഷകര്‍ത്താക്കള്‍ തന്നെ കൊണ്ടുവരികയും,കൊണ്ടുപോകുകയും ചെയ്താല്‍ നന്നായിരിക്കും.കുട്ടിയുടെ സുരക്ഷക്ക് അത് നല്ലതാണ്.
11.സ്കൂളിന്റെ മുന്‍ വശത്തെ ഗേറ്റിലൂടെ മാത്രം വരുവാന്‍ ശ്രദ്ധിക്കുക.കൈ കഴുകാനും,സാനിറ്റൈസ് ചെയ്യാനും അത് സഹായകമാകും.
12.എല്ലാ കുട്ടികളും മാസ്ക് ധരിച്ചിരിക്കണം.(തുണി മാസ്ക് ആണെങ്കില്‍, രണ്ടു മാസ്കുകള്‍ ധരിക്കുന്നത് കൂടുതല്‍ സുരക്ഷിതമാണ്.N95,സര്‍ജിക്കല്‍ മാസ്കുകള്‍ തുണി മാസ്കിനേക്കാള്‍ സുരക്ഷിതമാണ്.)ഒന്നില്‍ കൂടുതല്‍ മാസ്കുകള്‍ കരുതുക.
13.മാസ്കുകള്‍ അലക്ഷ്യമായി സ്കൂള്‍ കോമ്പൗണ്ടിലോ,പരിസരങ്ങളിലോ വലിച്ചെറിയരുത്.
14.കുട്ടികള്‍ ഒരു കാരണവശാലും കൂട്ടം കൂടുകയോ,പരസ്പരം സ്പര്‍ശിച്ചുള്ള സ്നേഹപ്രകടനങ്ങളോ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.
15.വെള്ളം,പേന,പെന്‍സില്‍ തുടങ്ങിയ ഒരു വസ്തുക്കളും പരസ്പരം കൈമാറരുത്.
16.സാമൂഹ്യ അകലം കൃത്യമായി പാലിക്കണം
17.സ്കൂളില്‍ നിന്ന് തിരിച്ചെത്തിയാല്‍ സോപ്പ് തേച്ച് കുളിച്ചതിന് ശേഷമോ,ചുരുങ്ങിയത് കൈകാലുകളും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകിയതിന് ശേഷം മാത്രം വീട്ടിനകത്തേക്ക് പ്രവേശിക്കുക.
18.കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കുട്ടികളെ ബോധവല്‍ക്കരിക്കുക.
19.ഓരോ ദിവസവും സ്കൂളില്‍ ഉണ്ടായ കാര്യങ്ങള്‍ കുട്ടികളോട് ചോദിച്ച് മനസ്സിലാക്കുക.
20.സംശയ നിവാരണത്തിന് ക്ലാസ്സ് ടീച്ചേഴ്സിനെ ബന്ധപ്പെടുക.
സ്കൂള്‍ സുരക്ഷാ സമിതി
എസ്.എസ്.ഒ.എച്ച്.എസ്.എസ് ലക്കിടി
No comments:
Post a Comment