കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്
SREE SANKARA ORIENTAL HIGHER SECONDARY SCHOOL
മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശി മംഗലത്ത് 1916 ല്‍ പഴേടത്തു മനക്കല് ശങ്കരന് നമ്പൂതിരിപ്പാട് ബാലകോല്ലാസിനി സംസ്കൃത പാഠശാല എന്ന പേരില്‍ തുടങ്ങിയ സ്ഥാപനം 1956 ല്‍ ശ്രീ ശങ്കരാ ഓറിയന്റല്‍ ഹൈസ്കൂള്‍ എന്ന പേരിലേക്ക് മാറ്റി.2010 ആഗസറ്റ് മാസത്തില്‍ ഹയര്‍ സെക്കന്ററി ആരംഭിച്ചു.
Flash News:
Tuesday, March 8, 2022
Wednesday, February 23, 2022
SSLC CERTIFICATE VIEW
2022 മാര്‍ച്ചില്‍ SSLC പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ CERTIFICATE ന്റെ preview താഴെ പറയുന്ന ലിങ്കില്‍ ലഭ്യമാണ്.വിദ്യാര്‍ത്ഥികള്‍ക്ക് അഡ്‍മിഷന്‍ നമ്പര്‍ , ജനനതീയതി എന്നിവ നല്‍കി ഇവ പരിശോധിക്കാവുന്നതാണ്.
CERTIFICATE ന്റെ preview കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Tuesday, January 25, 2022
NMMS സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
2021-22
അധ്യയനവര്‍ഷത്തെ NMMS പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 20 മുതല്‍
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ അധ്യയനവര്‍ഷം ഗവ. / എയ്ഡഡ്
വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്
അപേക്ഷിക്കാവുന്നത്. കുടുംബത്തിന്റെ വാര്‍ഷിക
വരുമാനം ഒന്നരലക്ഷത്തില്‍ കുറവുള്ള കുട്ടികള്‍ക്ക് ആണ് അപേക്ഷിക്കാന്‍
കഴിയുക . കേരളത്തില്‍ നിന്നും 3473 കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ്
ലഭിക്കുക. എഴുത്ത് പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിക്കുന്ന കുട്ടികളില്‍
നിന്നാണ് അര്‍ഹതയുള്ളവരെ തിരഞ്ഞെടുക്കുക. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് 9
മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കാലത്ത് പ്രതിവര്‍ഷം 12000 രൂപ
സ്കോളര്‍ഷിപ്പ് ലഭിക്കും. വിശദാംശങ്ങള്‍ ചുവടെ.
അപേക്ഷ സമര്‍പ്പിക്കേണ്ടത് :- 2022 ജനുവരി 24 മുതല്‍ ഫെബ്രുവരി 4 വരെ
അപേക്ഷിക്കുന്നതിനുള്ള ലിങ്ക് :- http://nmmse.kerala.gov.in
അപേക്ഷിക്കാവുന്നവര്‍
- ഗവ. / എയ്ഡഡ് വിദ്യാലയങ്ങളില്‍ ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍
- രക്ഷകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം ഒന്നര ലക്ഷം രൂപയില്‍ കുറവായിരിക്കണം
അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ (അപ്‍ലോഡ് ചെയ്യേണ്ടത്)
- വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വരുമാനസര്‍ട്ടിഫിക്കറ്റ് (പി ഡി എഫ് രൂപത്തില്‍ 100kbയില്‍ കുറവ് സൈസ്)
- പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ (150X200 pixel 20-30 kb Size, jpg/jpeg Format)
- ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (SC/ST വിദ്യാര്‍ഥികള്‍ക്ക് മാത്രം)-പി ഡി എഫ് രൂപത്തില്‍, 100kbയില്‍ കുറവ് സൈസ്
- Persons with Disability വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് -PDF രൂപത്തില്‍, 100kbയില്‍ കുറവ് സൈസ്
90 മിനിട്ട് ദൈര്‍ഘ്യമുള്ള 2 പരീക്ഷകള്‍ (Part I- Mental Ability Test (MAT) & Part II- Scholastic Aptitude Test (SAT)) ഉണ്ടായിരിക്കും . പരീക്ഷാ തീയതി പിന്നീട് .
വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഫെബ്രുവരി 7 ന് മുമ്പായി വിദ്യാലയത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം
സര്‍ക്കുലര്‍ ഇവിടെ
അപേക്ഷ സമര്‍പ്പിക്കേണ്ട വിധം ഇവിടെ
OMR ഷീറ്റിന്റെ മാതൃക ഇവിടെ
Tuesday, January 18, 2022
2022 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. സര്‍ക്കുലര്‍ ചുവടെ എസ് എസ് എൽ സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു.
2022 മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ് എസ് എൽ സി പരീക്ഷ. മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ നടക്കും. എസ് എസ് എൽ സി മോഡൽ പരീക്ഷ മാർച്ച് 21 മുതൽ 25 വരെ നടക്കും. മാർച്ച് 16 മുതൽ മാർച്ച് 21 വരെയാണ് പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ.
എസ് എസ് എൽ സി - ഐ ടി പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെ നടക്കും. പ്ലസ് ടു പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 21 ന് തുടങ്ങി മാർച്ച് 15 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച് 15 ന് അവസാനിക്കും.
SSLC 2022 :NOTIFICATION :TIME TABLE : FOCUS AREA
HIGHER SECONDARY 2022 :NOTIFICATION : FOCUS AREA
VHSE :FOCUS AREA
Saturday, December 25, 2021
Sunday, October 31, 2021
കൗമാരദിനാചരണം ബോധവല്‍ക്കരണ ക്ലാസ്സ്
-
തിരികെ സ്കൂളിലേക്ക് രക്ഷിതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ 1. കുട്ടികളെ സ്കൂളിലേക്കയക്കുന്ന എല്ലാ രക്ഷിതാക്കളും സമ്മതപത്രം ...
-
കിള്ളികുരുശ്ശിമംഗലത്ത് ജനിച്ച മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ രൂപം കൊടുത്ത കലരുപമാണ് തുള്ളല്‍ . തുള്ളല്‍ മൂന്ന് വിധത്തില്‍ ഉണ്ട് ഓട്ടന്‍ തുള്ളല്‍, പറയ...